ഐ.സി.ടി ബോധവത്കരണ ക്ലാസ്

തലശ്ശേരി: കതിരൂർ ജി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സി‍ൻെറ നേതൃത്വത്തിൽ അമ്മമാർക്കായി സംഘടിപ്പിച്ചു. പി.ടി.എ പ് രസിഡൻറ് സുരേഷ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജ്യോതി കേളോത്ത് അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായ മുഹമ്മദ് ഫർഹാൻ, മുഹമ്മദ് ഫായിസ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. അധ്യാപകരായ പ്രജോഷ്, അനിൽ എന്നിവർ നേതൃത്വം നൽകി. എട്ടാം ക്ലാസിലെ കുട്ടികളുടെ അമ്മമാരായ ഇരുനൂറോളം പേർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.