സ്കോറേഴ്സ് ക്ലിനിക്

തലശ്ശേരി: കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷ‍ൻെറ നേതൃത്വത്തിൽ നടത്തുന്ന സ്കോറർമാരുടെ ക്ലിനിക് നവംബർ മൂന്നിന് തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ വെള്ളിയാഴ്ചക്കകം ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8593016464, 0490 2321111. ചോനാടത്ത് ഗതാഗത നിയന്ത്രണം തലശ്ശേരി: മുഴപ്പിലങ്ങാട്--മാഹി ബൈപാസ് റോഡിൻെറ പ്രവൃത്തി നടക്കുന്നതിനാല്‍ ബുധനാഴ്ച രാത്രി 11 മുതല്‍ വ്യാഴാഴ്ച രാവിലെ ആറുവരെ ചോനാടത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കൂത്തുപറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ചോനാടത്തുനിന്ന് തെറ്റി കൊളശ്ശേരിവഴി നഗരത്തില്‍ പ്രവേശിക്കണം. തലശ്ശേരി ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സംഗമം കവലയില്‍നിന്ന് തെറ്റി കൊളശ്ശേരിവഴി പോകേണ്ടതാണെന്ന് തലശ്ശേരി ട്രാഫിക് എസ്.ഐ ചന്ദ്രന്‍ അറിയിച്ചു. ഇതേ സമയക്രമത്തില്‍ തുടര്‍ന്നുള്ള 10 ദിവസങ്ങളിലും നിയന്ത്രണം തുടരുമെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.