ന്യൂ മാഹി: ന്യൂ മാഹി പഞ്ചായത്തിലെ മുഴുവൻ വീടുകളിലെയും എല്ലാ അജൈവ മാലിന്യങ്ങളും വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ 12വരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കും. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, ഗ്ലാസ് ബോട്ടിലുകൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ, റെക്സിൻ, ലെതർ ബാഗ്, ചെരുപ്പ്, ഷൂ, റബർ മാലിന്യങ്ങൾ, ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ തുടങ്ങിയ മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ഒരു വലിയ ചാക്ക് നിറയെ മാലിന്യത്തിന് 100 രൂപ ഈടാക്കും. പുന്നോൽ ബാങ്ക് പരിസരം, മാതൃക ബസ് കാത്തിരിപ്പ് കേന്ദ്രം, വേലായുധൻമൊട്ട, പുളിയുള്ളതിൽ പീടിക, പള്ളിപ്രം കുമാരൻെറ ചായക്കടക്ക് സമീപം, പരിമഠം എടോളിൽ പള്ളി പരിസരം, ന്യൂമാഹി പഞ്ചായത്ത് ഓഫിസിന് മുൻവശം, ന്യൂമാഹി ചെക്പോസ്റ്റ് പരിസരം, കല്ലിലാണ്ടി എം.എൽ.പി സ്കൂൾ തുടങ്ങിയ കേന്ദ്രങ്ങളിൽ മാലിന്യം സ്വീകരിക്കാൻ പഞ്ചായത്തിൻെറ വാഹനമെത്തും. ഫോൺ: 9846456646, 9048456166.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.