മാഹി: . മേഖലയിലെ 31 സർക്കാർ- സ്വകാര്യ വിദ്യാലയങ്ങളിൽനിന്നുള്ള 242 ശാസ്ത്ര വിദ്യാർഥികളാണ് പന്തക്കൽ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മേളയിൽ പങ്കെടുക്കുന്നത്. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ് ആശിഷ് ഗോയൽ അധ്യക്ഷത വഹിച്ചു. മാഹി സി.ഇ.ഒ പി. ഉത്തമരാജൻ, വൈസ് പ്രിൻസിപ്പൽ പി.എം. ഷീല, അധ്യാപക സംഘടനാനേതാക്കളായ ജെയിംസ് സി. ജോസഫ്, പി. യതീന്ദ്രൻ, പി.ടി.എ പ്രസിഡൻറ് എൻ. സിഗേഷ് എന്നിവർ സംസാരിച്ചു. ശാസ്ത്രമേള വ്യാഴാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.