ശ്രീകണ്ഠപുരം: വാളയാർ കേസിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേ തൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.പി. നസീമ, മോളി സജി, വി.വി. ലിഷ, മേരി കുഴിക്കാട്ടിൽ, ലിനി മേലെട്ടുതടത്തിൽ, പി.വി. പ്രേമലത, എം.ജലജ, എം.ശ്രീജ, ഷീജ ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. ടി.എം. ജേക്കബ് അനുസ്മരണം ശ്രീകണ്ഠപുരം: കേരള കോൺഗ്രസ്(ജേക്കബ്) ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.എം.ജേക്കബ് അനുസ്മരണം നടത്തി. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ജോസ് വണ്ടാക്കുന്നേൽ അധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റൂപ്പറമ്പിൽ, ഏരുവേശി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോസ് പരത്തനാൽ, ഫാ.ജോസ് മുണ്ടപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ജോളി കാട്ടുവിള, ജോർജ് വടകര, വൽസൻ അത്തിക്കൽ, ജേക്കബ് പനന്താനം, ബാബു പുളിയംമാക്കൽ, തോമസ് തയ്യിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.