കാറിടിച്ച് പരിക്കേറ്റ്​ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: . വെള്ളിക്കോത്ത് കാവിനു സമീപത്തെ രാഘു-നാരായണി ദമ്പതികളുടെ മകൻ കാറ്റാടി സുനിൽ (37) ആണ് മരിച്ചത്. ചൊവ ്വാഴ്ച രാത്രി 9.30ഓടെ കോട്ടച്ചേരി സിറ്റി ഹോസ്പിറ്റലിനു മുന്നിലെ സീബ്രലൈൻ മുറിച്ചുകടക്കുന്നതിനിടെ സുനിലിനെ കാർ ഇടിക്കുകയായിരുന്നു. കാർ നിർത്താതെ പോയി. റോഡിലേക്കു വീണ യുവാവിനെ നാട്ടുകാർ ജില്ല ആശുപത്രിയിലെത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഗരത്തിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ കേടായിരുന്നു. ഇവ യഥാസമയം നന്നാക്കിയിരുന്നെങ്കിൽ അപകടത്തിനിടയാക്കിയ കാറിനെ എളുപ്പം കണ്ടെത്താൻ കഴിയുമായിരുന്നു. accident death sunil
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.