കണ്ണൂർ: 20 വർഷമായി ഉപയോഗിക്കുന്ന വഴി വൈദ്യുതി തൂണുകൾ നിരത്തി കെ.എസ്.ഇ.ബി തടസ്സപ്പെടുത്തിയത് നീക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി പി.കെ. േപ്രമജ നൽകിയ പരാതിയിലാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസിൻെറ ഉത്തരവ്. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കും തളിപ്പറമ്പ് ആർ.ഡി.ഒക്കും ഉത്തരവ് െകെമാറി. തളിപ്പറമ്പ് 220 കെ.വി സബ് സ്റ്റേഷന് സമീപമാണ് പരാതിക്കാരി താമസിക്കുന്നത്. പരാതിക്കാരി പുതുതായി വാങ്ങിയ സ്ഥലത്തിൻെറ തെക്കേ അതിർത്തി സബ് സ്റ്റേഷൻ റോഡാണ്. വസ്തുവിൻെറ തെക്ക് ഭാഗത്തായി ഗേറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും ഗേറ്റിൻെറ മുൻവശത്തായി വൈദ്യുതി ബോർഡ് വൈദ്യുതി തൂണുകൾ കൊണ്ടിട്ട് പ്രവേശനം തടസ്സപ്പെടുത്തിയതായും തളിപ്പറമ്പ് ആർ.ഡി.ഒ മനുഷ്യാവകാശ കമീഷന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. റോഡിന് ഇരുവശത്തും 20ഓളം കൈവശക്കാരുണ്ട്. ഇവർക്ക് മറ്റു പ്രവേശനമാർഗങ്ങൾ ഇല്ലെന്നും ആർ.ഡി.ഒ അറിയിച്ചു. വഴി തടസ്സപ്പെടുത്തിയതിൻെറ ചിത്രങ്ങൾ പരാതിക്കാരി ഹാജരാക്കി. ആരോപണം ശരിയാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിയുടെ നിലവിലുള്ള വസ്തുവിലേക്കുള്ള വഴി തടസ്സപ്പെടുത്തരുതെന്ന് കമീഷൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.