തലശ്ശേരി: സി.പി.എം ജില്ല െസക്രട്ടറിയായിരിക്കെ കാറിന് നേരെ ബോംബെറിഞ്ഞ് മന്ത്രി ഇ.പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ മന്ത്രിയെ പുനർവിചാരണ നടത്താൻ കോടതിമുമ്പാകെ അഭിഭാഷകൻ സമർപ്പിച്ച ഹരജി തള്ളി. അഡീഷനൽ ജില്ല സെഷൻസ് കോടതി (നാല്) ജഡ്ജി വിജയകുമാർ മുമ്പാകെ പരിഗണിച്ചുവരുന്ന കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും. സംഭവം നടന്ന് 19 വർഷത്തിനുശേഷമാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. 2000 ഡിസംബർ രണ്ടിന് വൈകീട്ട് അഞ്ചരക്ക് പാനൂർ ഏലാങ്കോട് വെച്ചാണ് കേസിനാസ്പദമായ സംഭവം. സി.പി.എം പ്രവർത്തകരായ കൃഷ്ണൻ നായർ, മനോജ് എന്നിവരുടെ ഒന്നാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിൽ പെങ്കടുക്കാനെത്തിയതായിരുന്നു ഇ.പി. ജയരാജൻ. പരിപാടികഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങവെ ആയുധങ്ങളുമായി സംഘടിച്ചെത്തിയ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കാറിന് നേരെ ബോംബെറിയുകയായിരുന്നു. കാറിൻെറ ഇടത് വശത്തെ ഹെഡ് ലൈറ്റിൽ തട്ടി ബോംബ് പൊട്ടിത്തെറിക്കുകയും ജയരാജന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ചെയ്തു. പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഡിവൈ.എസ്.പിയായിരുന്ന കെ. ജയരാജൻെറ പരാതിപ്രകാരമാണ് പൊലീസ് പ്രാഥമിക വിവരം രേഖപ്പെടുത്തിയത്. പാനൂർ കൂറ്റേരിയിലെ മൊേട്ടമ്മൽ ഷാജി, കാപ്പംചാലിൽ വിജേഷ്, പി. സെൽവരാജ്, വി.പി. അരവിന്ദൻ, കാട്ടീൻറവിട രതീശൻ, പി.വി. സജീവൻ തുടങ്ങി 38 പേരാണ് കേസിലെ പ്രതികൾ. മന്ത്രി കെ.കെ. ശൈലജ അടക്കമുള്ളവരാണ് സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ. പി. അജയകുമാറും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സുനിൽകുമാറുമാണ് ഹാജരാകുന്നത്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ മന്ത്രി ഇ.പി. ജയരാജനെയും മറ്റ് സാക്ഷികളെയും വിചാരണ കോടതി മുമ്പാകെ വിസ്തരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.