തലശ്ശേരി: കൂട്ടുകാർക്കൊപ്പം പുഴക്കരയിൽ സംസാരിച്ചിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു. മേലൂർ കലാമന്ദിരത്തിന് സമ ീപം സാഫല്യത്തിൽ പ്രബിലേഷാണ് (24) മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറരക്കാണ് സംഭവം. ഒപ്പമുണ്ടായ സുഹൃത്ത് േമലൂർ സ്വദേശി അപ്പു എന്ന ആദർശിന് (25) പൊള്ളലേറ്റു. മിന്നലേറ്റ് ദേഹമാസകലം പരിക്കേറ്റ പ്രബിലേഷിനെയും ആദർശിനെയും ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രഥമശുശ്രൂഷ ലഭിക്കും മുേമ്പ പ്രബിലേഷ് മരിച്ചു. പൊള്ളലേറ്റ ആദർശ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മേലൂരിലെ കേളംകണ്ടി പ്രകാശൻെറയും അണ്ടലൂർ താഴെക്കാവ് അംഗൻവാടിയിലെ ജീവനക്കാരി ബിന്ദുവിൻെറയും മകനാണ് മരിച്ച പ്രബിലേഷ്. സഹോദരി: പ്രവ്യ. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.