ബി.എസ്.എൻ.എൽ ​തൊഴിലാളി സമരം

കണ്ണൂർ: ബി.എസ്.എൻ.എൽ കരാർ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് 13ാം ദിവസത്തിലേക്ക്. ഏഴ് മാസത്തെ ശമ്പള കുടിശ്ശി ക ഉടൻ നൽകുക, പിരിച്ചുവിടൽ നീക്കം അവസാനിപ്പിക്കുക, എല്ലാ വിഭാഗം തൊഴിലാളികളുടെയും ജോലി സമയം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.എസ്.എൻ.എൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂനിയൻ (സി.െഎ.ടി.യു) നേതൃത്വത്തിലാണ് അനിശ്ചിതകാല പണിമുടക്ക്. സമരക്കാർ കണ്ണൂർ ടെലിഫോൺ ഭവന് മുന്നിൽ ധർണ നടത്തി. സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ. അശോകൻ ഉദ്‌ഘാടനം ചെയ്തു. എൻ.പി. ലീല അധ്യക്ഷത വഹിച്ചു. എൻ.കെ. ലിഷ, കെ. രാജൻ, കെ.കെ. മനോജൻ, സി.എച്ച്. രഞ്ജിത്, കെ.വി. മിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.