കെ.കെ. ഫസൽ മുഹമ്മദ്​ വിരമിച്ചു

കണ്ണൂർ: ലോക ബധിര കായികമേളയിൽ രണ്ടു തവണ ടേബിൾ ടെന്നിസിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത കെ.കെ. ഫസൽ മുഹമ്മദ് സർവിസിൽ ന ിന്ന് വിരമിച്ചു.38 വർഷത്തെ സേവനത്തിന് ശേഷം കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്ന് പോസ്റ്റൽ അസിസ്റ്റൻറായാണ് വിരമിച്ചത്. കാസർകോട്, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലും പ്രവർത്തിച്ചിരുന്നു. 20 വർഷത്തോളം ടേബിൾ ടെന്നിസിൽ ഡിപ്പാർട്മൻെറ് തലത്തിൽ കളിച്ച അദ്ദേഹം കേരളത്തെയും ഇന്ത്യയെയും പലതവണ പ്രതിനിധാനംചെയ്തു. 1985ൽ ലോസ് ആഞ്ചൽസിലും 1989ൽ ക്രൈസ്റ്റ്ചർച്ചിലും നടന്ന ലോക ബധിര കായികമേളയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2002 മുതൽ സംസ്ഥാന, ദേശീയ ടീമുകളുടെ പരിശീലകനായും പ്രവർത്തിച്ചു. കണ്ണൂർ അഴീക്കോട് ചക്കരപ്പാറ സ്വദേശിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.