കാർ കത്തിനശിച്ചു

പഴയങ്ങാടി: നെരുവമ്പ്രത്ത് വീടിന് മുന്നിൽ നിർത്തിയിട്ട . ഞായറാഴ്ച രാത്രി 12ഓടെയാണ് നെരുവമ്പം അപ്ലൈയിഡ് കോളജിന് സമീപത്തെ സി. ഷിജിത്തിൻെറ ഉടമസ്ഥതയിലുള്ള കെ.എൽ -58 എ 6769 ആൾട്ടോ കാർ കത്തിനശിച്ചത്. അയൽക്കാർ അറിയിച്ചതിനെ തുടർന്നാണ് വീട്ടുകാർ തീയണച്ചത്. തീപിടിച്ച കാറിൻെറ സമീപത്തുനിന്ന് പെട്രോൾ നിറച്ചിരുന്ന കുപ്പി കണ്ടെടുത്തു. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.