ശ്രീകണ്ഠപുരം: റോഡ് വികസനത്തിൻെറ മറവിൽ പുഴ കൈയേറുന്നതായി കാണിച്ച് ജില്ല കലക്ടർക്ക് പരാതി. കണിയാർവയൽ-കാഞ്ഞിലേരി-ഉളിക്കൽ റോഡ് വികസനത്തിൻെറ ഭാഗമായി മടമ്പം പുഴ കൈയേറിയതായാണ് ജില്ല പരിസ്ഥിതി സമിതി ഭാരവാഹികൾ പരാതി നൽകിയത്. വയക്കര മുതൽ കാഞ്ഞിലേരിവരെയുള്ള ഭാഗത്താണ് പി.ഡബ്ല്യു.ഡി റോഡ് വികസനത്തിന് പുഴ കൈയേറിയത്. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പുഴ ഭാഗം ഒഴിപ്പിച്ചെടുക്കണമെന്നും പരാതിയിൽ പറയുന്നു. പയ്യാവൂർ ശിവക്ഷേത്രത്തിൽ തിടപ്പള്ളി സമർപ്പിച്ചു ശ്രീകണ്ഠപുരം: പയ്യാവൂർ ശിവക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച തിടപ്പള്ളിയുടെ സമർപ്പണവും ശുദ്ധികർമവും നടന്നു. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ.വാസു തിടപ്പള്ളി സമർപ്പണം നിർവഹിച്ചു. ദേവസ്വം ചെയർമാൻ പി. സുന്ദരൻ അധ്യക്ഷത വഹിച്ചു. ശുദ്ധികർമങ്ങൾക്ക് ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർ മനയ്ക്കൽ കൂബേരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. സി.കെ. നാരായണ പണിക്കർ, പി.കെ. വൃന്ദ, പി.കെ. ശശീന്ദ്രൻ, എ.കെ. ഗോപാലൻ, എ.ടി. രാജൻ, കെ.വി. രഘു, എം.വി. ഗോവിന്ദൻ, കെ.വി. ബാബുരാജൻ എന്നിവർ സംസാരിച്ചു. കുടകിൽനിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു സമർപ്പണം. ഭക്തജനങ്ങളിൽ നിന്ന് സംഭാവനയായി സ്വരൂപിച്ച 21 ലക്ഷം രൂപ ചെലവിലാണ് തിടപ്പള്ളി നിർമിച്ചത്. നാല് മാസം കൊണ്ടാണ് നിർമാണം പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.