പഴയങ്ങാടി: മാടായിപ്പാറ റോഡുപണി ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ചും ജോലികൾ ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ടും മാടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാടായി പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സുധീർ വെങ്ങര അധ്യക്ഷത വഹിച്ചു. ടി. കരുണാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. പവിത്രൻ, പി. കുമാരൻ, മടപ്പള്ളി പ്രദീപൻ, കക്കോപ്രവൻ മോഹനൻ, എ.വി. സനിൽ, പി. അബ്ദുൽ ഖാദർ, സജി നാരായണൻ എന്നിവർ സംസാരിച്ചു. നിർമാണ പ്രവൃത്തി വേഗത്തിലാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. റസ്റ്റ് ഹൗസ് ഗേറ്റിൽ മാർച്ച് തടയാൻ പൊലീസ് നടപടികൾ ആരംഭിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്തു വകുപ്പിൻെറ ഓഫിസിനു മുന്നിൽ ധർണ നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.