ചികിത്സാ ധനസഹായം നൽകി

ആലക്കോട്: എലിപ്പനി ബാധിച്ച് ഗുരുതരനിലയിൽ ചികിത്സയിൽ കഴിയുന്ന ആനകുഴിയിലെ രജിത്തിൻെറ (27) ചികിത്സച്ചെലവിനായി ക േരള വ്യാപാരി വ്യവസായി ഏകോപനസമിതി കരുവൻചാൽ യൂനിറ്റ് ധനസഹായം നൽകി. കെ.വി.വി.ഇ.എസ് യൂനിറ്റ് പ്രസിഡൻറ് ജെയിസ് പുത്തൻപുര, നടുവിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.യു. അബ്ദുല്ലക്ക് കൈമാറി. രജിത്ത് ഏറ്റുവാങ്ങി. ജോർജ് പുല്ലാട്ട്, സി.കെ. അബ്ദു, ടോമി ജോസഫ് എന്നിവർ സംസാരിച്ചു. ബൈക്ക് റാലി നടത്തി ആലക്കോട്: സമ്പൂണ കുഷ്ഠരോഗ നിർമാർജന പദ്ധതിയായ അശ്വമേധം കാമ്പയിനിൻെറ പ്രചാരണാർഥം ആരോഗ്യവകുപ്പിൻെറയും ഒടുവള്ളിത്തട്ട്, തേർത്തല്ലി കമ്യൂണിറ്റി ഹെൽത്ത് സൻെററുകളുടെയും ആലക്കോട് മേരിമാത കോളജിൻെറയും സഹകരണത്തോടെ ബോധവത്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു. അരങ്ങം ക്ഷേത്രമൈതാനിയിൽ ആരംഭിച്ച റാലി ആലക്കോട് എസ്.ഐ എം.വി. ഷിജു ഉദ്ഘാടനം ചെയ്തു. അശ്വമേധം രണ്ടാംഘട്ട കാമ്പയിനിൻെറ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് മോളി മാനുവൽ നിർവഹിച്ചു. ഡോ. ബിജോയ് മാത്യു അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ മാത്യു വാഴയിൽ, എം.ബി. മുരളി എന്നിവർ സംസാരിച്ചു. റാലി ആലക്കോട് ടൗണിൽ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.