തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എസ ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ തലശ്ശേരി നിയോജക മണ്ഡലത്തിൽനിന്ന് 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടിയ പ്രതിഭകളെയും മുഴുവൻ വിഷയങ്ങളിലും എ പ്ലസോടെ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും മണ്ഡലം വിദ്യാഭ്യാസസമിതിക്കുവേണ്ടി മന്ത്രി കെ.ടി. ജലീൽ അനുമോദിച്ചു. തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ്, പഞ്ചായത്ത് പ്രസിഡൻറുമാരായ എം. ഷീബ (കതിരൂർ), വി.കെ. രാഗേഷ് (ചൊക്ലി), എ.വി. ചന്ദ്രദാസൻ (ന്യൂ മാഹി), എ.കെ. രമ്യ (എരഞ്ഞോളി), തലശ്ശേരി റൂറൽ ബാങ്ക് പ്രസിഡൻറ് സി. വത്സൻ എന്നിവർ സംസാരിച്ചു. തലശ്ശേരി ഡി.ഇ.ഒ വി.എ. ശശീന്ദ്രവ്യാസ് സ്വാഗതവും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. സുമേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.