തലശ്ശേരി: ഹൈസ്കൂൾ വിദ്യാർഥികൾക്കായി എസ്.ഐ.ഒ തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മില്ലത്ത് ടീൻസ് ഗാദറിങ് 'ഇത്തബിയ്യൂ മില്ലത്ത ഇബ്രാഹീം' എന്ന പേരിൽ സംഘടിപ്പിച്ചു. എസ്.ഐ.ഒ ജില്ല സമിതിയംഗം ജവാദ് അമീർ ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് ബീച്ച് റോഡ് മസ്ജിദ് ഖതീബ് ആത്തിഖ് മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി ഏരിയ പ്രസിഡൻറ് മുഹമ്മദ് ഫഹദ് അധ്യക്ഷത വഹിച്ചു. നവാർ മുസമ്മിൽ ഖിറാഅത്ത് നടത്തി. തുടർന്ന് നടന്ന ഗ്രൂപ് ചർച്ചകൾ, പഠനക്ലാസ്, പരിചയപ്പെടൽ എന്നീ പരിപാടികൾക്ക് എസ്.ഐ.ഒ ജില്ല കാമ്പസ് സെക്രട്ടറി സഫ്രീൻ ഫർഹാൻ, തലശ്ശേരി ഏരിയ സമിതിയംഗം റംശാദ്, അൻഫാൽ എന്നിവർ നേതൃത്വം നൽകി. സഹവാസ ക്യാമ്പിൻെറ ഭാഗമായി സൗഹൃദ ഫുട്ബാൾ ടൂർണമൻെറും സംഘടിപ്പിച്ചിരുന്നു. ഏരിയ സെക്രട്ടറി പി.പി. സഹൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.