കാരായിമാർക്ക് നീതി ലഭ്യമാക്കാൻ വായ്​ മൂടിക്കെട്ടി പ്രതിഷേധ ഒാട്ടം

തലശ്ശേരി: തലശ്ശേരിയിലെ പി.കെ. മുഹമ്മദ് ഫസൽ വധക്കേസിൽ എറണാകുളത്ത് സി.ബി.െഎ തടങ്കലിൽ കഴിയുന്ന സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഐക്യദാർഢ്യവുമായി എരഞ്ഞോളി സാംസ്കാരിക കൂട്ടായ്മ. കാരായിമാർക്ക് നീതി ലഭിക്കണമെന്ന് ആവശ്യെപ്പട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വായ് മൂടിക്കെട്ടി പ്രതിഷേധ ഒാട്ടം സംഘടിപ്പിക്കും. വൈകീട്ട് നാലിന് ചോനാടം മുതൽ മലാൽവരെയാണ് പ്രതിഷേധ ഒാട്ടം നടത്തുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് മലാലിൽ ഐക്യദാർഢ്യദീപം തെളിയിക്കും. ശേഷം ഐക്യദാർഢ്യ പ്രതിജ്ഞയും ചൊല്ലും. മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം നിർവഹിക്കും. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിക്കും. ജെ.എൻ.യുവിലെ ഗവേഷണവിദ്യാർഥി ഐഷെ ഘോഷ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ. എം.ബി. ഷൈനി, കെ.കെ. നാരായണൻ, നിധീഷ് നാരായണൻ എന്നിവർ സംസാരിക്കും. അധ്വാനിക്കുന്ന ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി ഒപ്പംനിന്ന് പോരാടിയെന്ന കുറ്റത്തിന് സാമാന്യനീതിപോലും നിഷേധിക്കപ്പെട്ട കാരായിമാരുടെ മോചനത്തിനായി നാടാകെ പ്രക്ഷോഭരംഗത്തിറങ്ങുമെന്നും ഇതിൻെറ മുന്നോടിയായാണ് തിങ്കളാഴ്ച എരഞ്ഞോളി അഴീക്കോടൻ മലാലിൽ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടികളെന്നും സംഘാടകർ പറഞ്ഞു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ, കാട്ട്യൻ പ്രകാശൻ, എം. ഉദയകുമാർ, സി.വി. സൂരജ് എന്നിവർ വാർത്തസേമ്മളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.