ജൈവകാർഷിക വിപണനമേള നാലിന് തുടങ്ങും

മാഹി: പേരാമ്പ്ര സുഭിക്ഷയും അഴിയൂര്‍ ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ജൈവകാര്‍ഷിക വിപണനമേള (ഗ്രാൻഡ് ഫെയര്‍) ഒക്ടോബര്‍ നാലു മുതല്‍ 18വരെ ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ നടക്കും. ഒക്ടോബർ നാലിന് ഉച്ച 2.30ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ മേള ഉദ്ഘാടനം ചെയ്യും. പ്രാദേശിക ഉല്‍പന്ന വിപണ സ്റ്റാളുകള്‍ സഹകരണ സംഘങ്ങളുടെ പവലിയനുകള്‍, ഫുഡ്‌കോര്‍ട്ട്, കലാപരിപാടികള്‍, അമ്യൂസ്മൻെറ് പാര്‍ക്കുകള്‍ എന്നിവ മേളയിലുണ്ടാകും. സംഘാടകസമിതി രൂപവത്കരണയോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് അധ്യക്ഷത വഹിച്ചു. സുഭിക്ഷ ചെയര്‍മാന്‍ എം. കുഞ്ഞമ്മദ്, റീന രയരോത്ത്, ഉഷ ചാത്തങ്കണ്ടി, ജാസ്മിന കല്ലേരി, പി. ബാബുരാജ്, എം.പി. ബാബു, പ്രദീപ്‌ ചോമ്പാല, പ്രസാദ് മാളിയേക്കല്‍, വി.പി. പ്രകാശന്‍, കെ.വി. രാജന്‍, സാലിം പുനത്തില്‍, കെ. അന്‍വര്‍ ഹാജി, കല്ലാമല വിജയന്‍, പഞ്ചായത്ത് സെക്രട്ടറി, ടി. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഇ.ടി. അയ്യൂബ് (ചെയര്‍), എം. കുഞ്ഞമ്മദ് (കണ്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.