കലാപഠന ശിൽപശാല

പാനൂർ: വിദ്യാരംഗം കലാസാഹിത്യ വേദി കണ്ണൂർ റവന്യൂ ജില്ലയും പാനൂർ ഉപജില്ലയും ചേർന്ന് ഫോക്ലോർ അക്കാദമിയുടെ സഹകരണ ത്തോടെ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ നിഴൽക്കൂത്തുംപാട്ടും നാടൻ യും സംഘടിപ്പിച്ചു. സംഗീത സംവിധായകൻ ഡോ. ജാസി ഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു. മൊകേരി പഞ്ചായത്ത് പ്രസിഡൻറ് ടി. വിമല അധ്യക്ഷത വഹിച്ചു. പി.വി. ലവ്ലിൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.പി. നിർമലാദേവി വിദ്യാരംഗം സംസ്ഥാന സാഹിത്യ പുരസ്കാരം നേടിയ ജില്ലയിലെ അധ്യാപകർക്ക് ഉപഹാരം നൽകി. എ.ഇ.ഒ സി.കെ. സുനിൽകുമാർ, ആർ.കെ. നാണു മാസ്റ്റർ, എ.കെ. പ്രേമദാസൻ, സി.പി. സുധീന്ദ്രൻ, എം.കെ. വസന്തൻ, സുന്ദരേശൻ തളത്തിൽ, കെ.എം. സുനലൻ, കെ.കെ. സജീവ് കുമാർ, ജില്ലയിലെ 15 ഉപജില്ലകളിൽനിന്ന് 200ൽപരം കുട്ടികൾ ദ്വിദിന സഹവാസ ശിൽപശാലയിൻ പങ്കെടുക്കുന്നുണ്ട്. ഇന്ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.