സ്മരണിക പ്രകാശനവും അനുസ്മരണവും ഇന്ന്

പാനൂർ: നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി പുറത്തിറക്കുന്ന ഓർമയിലെ സൂപ്പി മാസ്റ്റർ സ്മരണിക പ്രകാശനവും പി.എ. റ ഹ്മാൻ അനുസ്മരണവും വെള്ളിയാഴ്ച വൈകീട്ട് നാലിന് പാനൂർ പി.പി. മമ്മു ഹാജി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി.എ. റഹ്മാൻ അനുസ്മരണ സമ്മേളനം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും സ്മരണിക പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യും. വാർത്തസമ്മേളനത്തിൽ മണ്ഡലം ലീഗ് സെക്രട്ടറി വി. നാസർ മാസ്റ്റർ, പി.പി.എ. സലാം, പി.കെ. ഷാഹുൽ ഹമീദ്, ഇ.എ. നാസർ, എം.പി.കെ. അയൂബ്, അലി നാനാനത്ത്, എം.പി. മുനീർ, ടി.കെ. ഹനീഫ, ടി. മഹറൂഫ്, എം.ഒ.പി. മഹബൂബ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.