എൻ.സി.സി ദശദിന ക്യാമ്പിന് ഇന്ന് തുടക്കം

കൂത്തുപറമ്പ്: 31 കേരള ബറ്റാലിയൻ എൻ.സി.സി ദശദിന ക്യാമ്പിന് ശനിയാഴ്ച കൂത്തുപറമ്പ് നിർമലഗിരി കോളജിൽ തുടക്കമാകും. ക ്യാമ്പിൻെറ ഉദ്ഘാടനം ഞായറാഴ്ച രാവിലെ ഒമ്പതിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. കേരള എൻ.സി.സി 31ാം ബറ്റാലിയൻെറ കീഴിലുള്ള 30 സബ് യൂനിറ്റുകളിൽനിന്നായി അറുനൂറോളം കാഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുക. മേപ് റീഡിങ്, ഫയറിങ്, വെപ്പൺ ട്രെയിനിങ്, വ്യക്തിത്വവികസനം, ദുരന്തനിവാരണം എന്നീ വിഷയങ്ങളിൽ ക്യാമ്പിൽ പരിശീലനം നടക്കും. ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി, റോഡ് സുരക്ഷാബോധവത്കരണം, വനവത്കരണം എന്നിവയും ക്യാമ്പിൻെറ ഭാഗമായി നടക്കും. തിരുവോണ ദിവസം ക്യാമ്പ് അംഗങ്ങൾ പാലാപറമ്പ് സ്നേഹഭവനിലെ അഗതികൾക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കും. സമാപനപരിപാടി കലക്ടർ സുഭാഷ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കേണൽ ജോസ് എബ്രഹാം, സുബേദാർ മേജർ സുധീന്ദ്രൻ, പി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.