പൊലീസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി

പയ്യന്നൂർ: പയ്യന്നൂരിൽ അനുവദിച്ച പൊലീസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. പഴയ സർക്കിൾ ഓഫിസ് കെട്ടിടത്തിൽ സി. കൃ ഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ല പൊലീസ് സൂപ്രണ്ട് പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കുഞ്ഞിരാമൻ, രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ, നഗരസഭാംഗം എ.കെ. ശ്രീജ, സി.ഐ പി.കെ. ധനഞ്ജയബാബു, പി. രമേശൻ കെ. രാജേഷ് എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ സ്വാഗതവും പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കൊടേരി നന്ദിയും പറഞ്ഞു. രണ്ട് എസ്.ഐമാർ ഉൾപ്പെടെ 20 ഉദ്യോഗസ്ഥരായിരിക്കും കൺട്രോൾ റൂമിൽ തുടക്കത്തിലുണ്ടാവുക. ആകെ 40 തസ്തികകളാണ് പ്രവർത്തനത്തിന് ആവശ്യം. ഒരു കാറും രണ്ട് ഇരുചക്രവാഹനങ്ങളും അനുവദിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.