പയ്യന്നൂർ: കാറമേൽ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ 14 വർഷത്തിനുശേഷം അടുത്ത െഫബ്രുവരി ആറിന് ആരംഭിക്കുന്ന പെരുങ് കളിയാട്ട മഹോത്സവത്തിൻെറ മുന്നോടിയായി ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രപരിസരത്ത് വൈകീട്ട് മൂന്നിന് നടക്കുന്ന സെമിനാർ ഡോ. എം.ആർ. രാഘവവാര്യർ ഉദ്ഘാടനം ചെയ്യും. ഡോ. ഇ. ശ്രീധരൻ അധ്യക്ഷത വഹിക്കും. 'കാവുകളിലെ ദേവതാസങ്കൽപം' എന്ന വിഷയത്തിൽ ഡോ. രാഘവൻ പയ്യനാടും 'തോറ്റംപാട്ടുകളിലെ പരിസ്ഥിതിവിവേകം' എന്ന വിഷയത്തിൽ ഡോ. അംബികാസുതൻ മാങ്ങാടും പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ വി. കുഞ്ഞികൃഷ്ണൻ, വി.എം. ദാമോദരൻ മാസ്റ്റർ, പി.വി. ഗോപി, വി.സി. നാരായണൻ, എ. മോഹനൻ മാസ്റ്റർ, യു.വി. ശശീന്ദ്രൻ, കെ. തമ്പാൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.