അഴിയൂരിൽ മാലിന്യം കലർന്ന 304 കിണറുകൾ ശുചീകരിക്കും

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ പ്രളയത്തെ തുടർന്ന് മലിനജലം കയറിയ 304 കിണറുകൾ ശുചീകരിക്കും. സന്നദ്ധസംഘടനകളുടെയും പ്രദേശത്തെ പ്രമുഖരുടെയും സഹായത്തോടെയാണ് കിണറുകൾ ശുചീകരിക്കുന്നത്. ഇതിൻെറ ഭാഗമായി പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ യോഗം ചേർന്നു. കിണറുകളിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പുറത്തേക്ക് കളഞ്ഞ് സൂപ്പർ ക്ലോറിനേഷൻ നടത്തിയാണ് വൃത്തിയാക്കുന്നത്. തുടർന്ന് വെള്ളം കേരള വാട്ടർ അതോറിറ്റിയെയോ മറ്റ് ഏജൻസികളെ ഉപയോഗിച്ചോ പരിശോധിക്കും. തലശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെയർ ആൻഡ് ക്യുയർ ഫൗണ്ടേഷൻ, പുത്തൻപുരയിൽ തറവാട് തലശ്ശേരി തുടങ്ങിയവയുെട സഹായത്തോടെയാണ് വൃത്തിയാക്കൽ നടക്കുന്നത്. കിണർ ശുദ്ധിയാക്കാനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് സംഘടനകൾ യോഗത്തെ അറിയിച്ചു. ഇതുസംബന്ധിച്ച് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് അധ്യക്ഷതവഹിച്ചു. പുത്തൻപുര തറവാടിനെ പ്രതിനിധാനംചെയ്ത് പി.പി. ഫാറൂഖ്, പി.പി. മുഹമ്മദ് ഫായിസ്, മുഹമ്മദ് നസീബ്, പി.പി. റിസ്വാൻ, പി.പി. ഷബീർ, കെയർ ആൻഡ് ക്യുയറിൽനിന്ന് മുഹമ്മദ് നിസാർ, അഹമ്മദ് റിയാസ്, വൈസ് പ്രസിഡൻറ് റീന രയരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ജനപ്രതിനിധികളായ ജസ്മിന കല്ലേരി, സുകുമാരൻ കല്ലറോത്ത്, ശ്രീജേഷ്കുമാർ, പി.പി. ശ്രീധരൻ, കെ. ലീല, ഹെൽത്ത് ഇൻസ്പെക്ടർ ഉഷ, ജെ.എച്ച്.ഐ സജീവൻ, പ്രിയേഷ് മാളിയക്കൽ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഉദ്ഘാടനം 31ന് രാവിലെ ഒമ്പതിന് കക്കടവിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.