തലശ്ശേരി: കുട്ടികളെ ഉന്നതങ്ങളിൽ എത്തിക്കുക എന്നതിലുപരി നല്ല മനുഷ്യനായി വളർത്തുന്നതിലാണ് രക്ഷിതാക്കൾ കൂടുതൽ താൽപര്യം കാണിക്കേണ്ടതെന്ന് ജില്ല സെഷൻസ് ജഡ്ജി ടി. ഇന്ദിര. ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ പ്രാദേശിക പി.ടി.എയും കുടുംബസംഗമവും ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകാതെ കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുടുംബങ്ങളിൽ കലഹങ്ങളുണ്ടായാൽ കുട്ടികളുടെ ജീവിതം താളംതെറ്റും. നല്ല മനുഷ്യനിലൂടെയാണ് നന്മകൾ ഉണ്ടാകേണ്ടത്. രക്ഷിതാക്കളും അധ്യാപകരുമാണ് അതിന് മുൻകൈയെടുക്കേണ്ടതെന്നും ജഡ്ജി ഇന്ദിര പറഞ്ഞു. കുറിച്ചിയിൽ പുന്നോൽ മാപ്പിള എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസന്‍ അധ്യക്ഷതവഹിച്ചു. ഡി.ഡി.ഇ ടി.പി. നിര്‍മലകുമാരി മുഖ്യപ്രഭാഷണം നടത്തി. വടകര ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം വിശിഷ്ടാതിഥിയായി. ഡോ. പി.ബി. സജീവ്കുമാര്‍ ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻറ് നവാസ് മേത്തർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. പ്രസാദ് നന്ദിയും പറഞ്ഞു. സമാപനസമ്മേളനം നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി. രാേജഷ് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ആർ. സരസ്വതി, ഹെഡ്മാസ്റ്റർ പി. പ്രദീപ്, ബിന്ദു, കെ. ജയപ്രകാശ്, അനിൽകുമാർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.