കൂത്തുപറമ്പ്: പതിനൊന്നാമത് ഉറൂസെ ഉപ്പാവക്ക് വേങ്ങാട് ദർഗാഷെരീഫിൽ തുടക്കമായി. ചന്ദനക്കുട ഘോഷയാത്രയോടെയാണ് മൂ ന്ന് ദിവസങ്ങളിലായി നടക്കുന്ന ഉറൂസിന് തുടക്കം കുറിച്ചത്. ഇന്നലെ ഉച്ചക്ക് ജുമുഅ നമസ്കാരത്തിനുശേഷം ജാനെഷീനെ ഉപ്പാവ ഹസ്രത്ത് ശൈഖ് സത്താർ ഷാ ഖാദിരി പതാക ഉയർത്തി ഉറൂസെ ഉപ്പാവ ആരംഭിച്ചു. തുടർന്ന് മതപണ്ഡിതന്മാരും വിശ്വാസികളും പങ്കെടുത്ത പ്രത്യേക പ്രാർഥനയും നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് പൊതുസമ്മേളനം, ആത്മീയ സമ്മേളനം എന്നിവയും നടക്കും. ഉറൂസിൻെറ രണ്ടാം ദിവസമായ ഇന്ന് ഉച്ചക്ക് മൂന്നുമണിക്ക് വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര നടക്കും. തുടർന്ന് നടക്കുന്ന മതപ്രഭാഷണ സമ്മേളനം ഖാദിരിയ ത്വരീഖത്തിൻെറ ദേശീയ അധ്യക്ഷൻ ഹസ്രത്ത് ഷാ ഖാദിരി ചിസ്തി യമനി ഉദ്ഘാടനംചെയ്യും. ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് നടക്കുന്ന മതസൗഹാർദ സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ജില്ല കലക്ടർ അനുമോദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.