മാഹി: ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് വൈദ്യുതി ബില്ലടക്കാനുള്ള സമയം ഒരു മണിയിൽ നിന്ന് മൂന്നുമണി വരെയാക്ക ി മാഹി ഉൾെപ്പടെ സംസ്ഥാനത്തുടനീളം ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് പുതുച്ചേരി വൈദ്യുതിവകുപ്പ് എക്സി. എൻജിനീയർ വീരസ്വാമി അറിയിച്ചതായി ജനശബ്ദം മാഹി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈദ്യുതിവിതരണം നിലച്ചാൽ ബില്ലിങ് നടക്കാത്ത സാഹചര്യം ഒഴിവാക്കാൻ യു.പി.എസ് സിസ്റ്റം ഏർപ്പെടുത്തും. ബില്ലിൽ ബാക്കിവരുന്ന ചില്ലറ ലഭ്യമാകാത്തതിലുള്ള തർക്കം ഒഴിവാക്കാൻ ബാക്കിവരുന്ന സംഖ്യ സോഫ്റ്റ്വെയറിൽ ക്രമീകരണം വരുത്തി തൊട്ടടുത്ത ബില്ലിൽ കുറവു വരുത്തും. പ്രസരണശേഷി കാര്യക്ഷമമാക്കാൻ ഓരോ മാസവും ലൈനിനോട് ചേർന്നുള്ള വൃക്ഷക്കൊമ്പുകൾ മുറിച്ചുമാറ്റും. അപകടങ്ങൾ ഒഴിവാക്കാൻ ട്രാൻസ്ഫോർമറുകൾക്ക് ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നും ഇ.കെ. റഫീഖിൻെറ നേതൃത്വത്തിലുള്ള ജനശബ്ദം പ്രതിനിധിസംഘത്തെ മാഹി സന്ദർശിച്ച എക്സി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.