സി.ഒ.ടി. നസീർ വധശ്രമക്കേസ് അട്ടിമറിക്കാൻ നീക്കം -^മുസ്​ലിം ലീഗ്

സി.ഒ.ടി. നസീർ വധശ്രമക്കേസ് അട്ടിമറിക്കാൻ നീക്കം --മുസ്ലിം ലീഗ് തലശ്ശേരി: തലശ്ശേരിയിലെ മുൻ സി.പി.എം പ്രാദേശിക നേത ാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ജനാധിപത്യമാർഗങ്ങൾ ഉപയോഗിച്ച് ഇത് തടയുമെന്നും മുസ്ലിം ലീഗ്. സംഭവത്തിൽ ഗൂഢാലോചനക്ക് നേതൃത്വം നൽകിയ ജനപ്രതിനിധിയെ രക്ഷപ്പെടുത്താനും കേസ് ദുർബലപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നസീറി‍ൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് നേതൃത്വം നൽകിയ ജനപ്രതിനിധിക്കെതിരെ കേസെടുത്ത് ചോദ്യം ചെയ്യണമെന്ന് തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയത്തിൽ അകപ്പെട്ടവരുടെ പുനരധിവാസത്തിന് വേണ്ടി സാന്ത്വന നിധി എന്ന പേരിൽ ജില്ല മുസ്ലിം ലീഗ് കമ്മിറ്റി ഏർപ്പെടുത്തിയ പദ്ധതിയിലേക്ക് അഞ്ചുലക്ഷം രൂപയുടെ അവശ്യസാധങ്ങൾ എത്തിച്ചുനൽകി. മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക ക്യാമ്പ് സെപ്റ്റംബർ രണ്ടാം വാരം മുഴപ്പിലങ്ങാട് ബീച്ച് റിസോർട്ടിൽ സംഘടിപ്പിക്കും. തലശ്ശേരി ശിഹാബ് തങ്ങൾ സൗധത്തിൽ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് അഡ്വ. പി.വി. സൈനുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ. ബഷീർ അധ്യക്ഷത വഹിച്ചു. എ.പി. മഹമൂദ് സ്വാഗതവും ഷാനിദ് മേക്കുന്ന് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.