ഭഗവത്ഗീത തളരുന്ന മനസ്സിന് ഊർജം പകരുന്നു -ഉദിത് ചൈതന്യ

മാഹി: ഭഗവത്ഗീത ഒരു മതഗ്രന്ഥമല്ലെന്നും തളരുന്ന മനസ്സിന് ഊർജം പകർന്നുനൽകുന്ന കൃതിയാണെന്നും ഭാഗവതാചാര്യൻ സ്വാമ ി ഉദിത് ചൈതന്യ. ന്യൂ മാഹി പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി, കാർത്തിക വിളക്കുത്സവം എന്നിവയുടെ ഭാഗമായി ആദ്ധ്യാത്മിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്രസമിതി പൂർണകുംഭത്തോടെ സ്വാമിജിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഷാജി കൊള്ളുമ്മൽ, ഒ.വി. സുഭാഷ്, രാജൻ പെരിങ്ങാടി, സത്യൻ കോമത്ത്, പി. പ്രദീപൻ, ശ്രീമണി, എം. സജിത, ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. അഖണ്ഡ നാമജപം, ഉച്ചക്ക് പ്രസാദ ഊട്ട്, ദീപാരാധന, നെയ് വിളക്ക് സമർപ്പണം, ഭജന, പൂമൂടൽ, അത്താഴപൂജ, രാത്രി 12ന് ശ്രീകൃഷ്ണപൂജ എന്നിവയുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.