തലശ്ശേരി ജനറൽ ആശുപത്രിയിൽ ശീതീകരിച്ച ഒ.പി ഒരുങ്ങുന്നു

തലശ്ശേരി: തലശ്ശേരി ജനറൽ ജനറല്‍ ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന രോഗികൾക്ക് ഇനി വിയര്‍ത്തൊലിച്ച് ക്യൂവില്‍ നില്‍ക്കേണ്ട. ശീതീകരിച്ച ഹാളിലിരുന്ന് ഡോക്ടറെ കാണിക്കാം. ആശുപത്രിക്ക് പുതിയ മുഖമായി മാറുകയാണ് ഒ.പി ഹാൾ. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ദേശീയ ആരോഗ്യ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ശീതീകരിച്ച ഒ.പി നിർമിക്കുന്നത്. ആശുപത്രി സൂപ്രണ്ട് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന മുൻവശത്തെ പഴയ കെട്ടിടത്തിലാണ് ശീതീകരിച്ച ഒ.പി ഒരുങ്ങുന്നത്. നിർമാണം അവസാനഘട്ടത്തിലാണ്. ഓണത്തിനുമുമ്പ് ജനങ്ങള്‍ക്കായി ഒ.പി തുറന്നുകൊടുക്കും. മൂന്നുഘട്ടമായി നടക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണ് ശീതീകരിച്ച ഒ.പി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ട്രോമാകെയര്‍ സൻെറര്‍, ഫാര്‍മസി എന്നിവയും അടുത്തഘട്ടങ്ങളില്‍ നിര്‍മിക്കും. പ്രവൃത്തിക്കായി 1.10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പ്രസവ വാര്‍ഡും ശീതീകരിക്കുന്നുണ്ട്. നഗരസഭ വനിതാക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 24 ലക്ഷം അനുവദിച്ചത്. ഇരുനില കെട്ടിടത്തില്‍ കാൻറീൻ നിര്‍മാണവും പുരോഗമിക്കുകയാണ്. ഏകദേശം 60 ലക്ഷത്തോളം രൂപ ചെലവ് കണക്കാക്കുന്ന കാൻറീന്‍ ആശുപത്രി വികസനസമിതിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുക. അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തി പുതിയകെട്ടിടത്തിലേക്ക് മാറാനൊരുങ്ങുകയാണ് ആശുപത്രിയിലെ മെഡിക്കല്‍ ലാബും. നിലവിലുള്ള ലാബ് ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റിഹാബിലിറ്റേഷന്‍ സൻെററിന് മുകളിലത്തെ നിലയിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക. 40 ലക്ഷം രൂപയാണ് ദേശീയ ആരോഗ്യമിഷന്‍ ഇതിനായി നീക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.