പ്രളയബാധിതർക്ക് സംഘടനകളുടെ കൈത്താങ്ങ്

തലശ്ശേരി: പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് താങ്ങും തണലുമായി സംഘടനകൾ സജീവം. ഒാരോ പ ്രദേശത്തെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുകയാണ് സംഘടനകൾ. വ്യക്തികളും സ്ഥാപനങ്ങളുമായി കൈകോർത്താണ് പലരും സാധനങ്ങൾ ശേഖരിക്കുന്നത്. ശ്രീകണ്ഠപുരം പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം നടത്താനായി ടീം വെൽഫെയർ തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങൾ നേരിെട്ടത്തിച്ചു. മുപ്പത്തഞ്ചോളം കുടുംബത്തി‍ൻെറ പുനരധിവാസത്തിന് മൂന്നു ലക്ഷത്തിലധികം വിലവരുന്ന വീട്ടുപാത്രങ്ങൾ, കിടക്കകൾ, തലയിണകൾ, ധാന്യങ്ങൾ, വസ്ത്രങ്ങൾ എന്നിവയാണ് കൈമാറുന്നത്. വ്യക്തികളുടെ സഹകരണത്താൽ അവിടെയുള്ള സൊസൈറ്റി മുഖേന വ്യാപാരികൾക്ക് വായ്പാസഹായവും നൽകും. ഫ്രൂട്സ് കട, പെട്ടിക്കട, പലചരക്കുകട, മരുന്ന് ഷോപ്, തട്ടുക്കട, പച്ചക്കറി കട എന്നിങ്ങനെയുള്ള ആറു കച്ചവടക്കാർക്ക് രണ്ടു ലക്ഷത്തി അഞ്ചായിരം രൂപയാണ് വായ്പയായി കൈമാറുന്നത്. തലശ്ശേരി ടി.സി മുക്കിൽ വിഭവങ്ങൾ കയറ്റിയയച്ച വാഹനത്തിന് വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം സെക്രട്ടറി സാജിദ് കോമത്ത് ഫ്ലാഗ് ഓഫ് നൽകി. ടീം വെൽഫെയർ തലശ്ശേരി മണ്ഡലം കൺവീനർ കെ.എം. അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം സീനത്ത് അബ്ദുസ്സലാം, വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് യു.കെ. സെയ്ദ്, തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി എ. അബ്ദുൽ അസീസ്, ന്യൂ മാഹി കമ്മിറ്റി പ്രസിഡൻറ് പി.കെ. അബ്ദുറഹൂഫ് തുടങ്ങിയവർ നേതൃത്വം നൽകി. തലശ്ശേരി: പാർക്കോ ചാരിറ്റബിൾ ട്രസ്റ്റി‍ൻെറ നേതൃത്വത്തിൽ അരീക്കോട് -മൂർക്കനാട് പ്രളയബാധിത പ്രദേശങ്ങളിലെ മുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പാർക്കോ ഗ്രൂപ് എം.ഡി പി.പി. അബൂബക്കർ, ഡയറക്ടർ പി.പി. ഹസീബ്, ആഷിഖ്, നഹീം അരീക്കോട്, എ.പി. ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയാണ് കിറ്റ് എത്തിച്ചത്. യൂത്ത് ലീഗ് ദേശീയ പ്രസിഡൻറ് പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ വിതരണോദ്ഘാടനം നിർവഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.പി. റഊഫ്, മുസ്ലിം ലീഗ് നേതാക്കളായ കാസിം മാസ്റ്റർ, ഖാലിദ് മാസ്റ്റർ അമ്പായത്തിങ്കൽ റഷീദ്, അഹമ്മദ് കുട്ടിമാൻ എന്നിവർ സംസാരിച്ചു. മുസ്ലിം സർവിസ് സൊസൈറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും ശ്രീകണ്ഠപുരം, ചെങ്ങളായി മേഖലയിലെ കുടുംബങ്ങൾക്ക് എത്തിച്ചുനൽകി. തലശ്ശേരി കുട്ട്യാമു സൻെറർ പരിസരത്ത് സംസ്ഥാന വഖഫ് ബോർഡ് മെംബർ അഡ്വ. പി.വി. സൈനുദ്ദീൻ വാഹനത്തിന് ഫ്ലാഗ് ഒാഫ് നൽകി. എം.എസ്.എസ് സംസ്ഥാന സെക്രട്ടറി പി. അബ്ദുറസാഖ് എൻജിനീയർ, ജില്ല പ്രസിഡൻറ് മമ്മൂട്ടി എൻജിനീയർ, സെക്രട്ടറി എം. സക്കറിയ, പ്രഫ. എ.പി. സുബൈർ, സി.ഒ.ടി. ഹാഷിം, പി.എം.സി. മൊയ്തു ഹാജി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.