ദുരിതാശ്വാസ സാമഗ്രികൾ കൈമാറി

പെരിങ്ങത്തൂർ: പടന്നക്കരയിലെ പ്രളയബാധിതർക്ക് സഹായം എത്തിക്കുന്നതിൻെറ ഭാഗമായി ഖത്തറിലെ സഫാരി ഗ്രൂപ് ഡയറക്ടർ സൈനുൽ ആബിദ് ചെയർമാനായ ട്രൂത്ത് വേ ചാരിറ്റബിൾ ട്രസ്റ്റ് പടന്നക്കര സംഘടിപ്പിച്ച 'പ്രളയബാധിതർക്കൊരു കൈത്താങ്ങ്' എന്ന റിലീഫ് വിതരണം നടന്നു. കാവുള്ളതിൽ മമ്മുസാഹിബ് കോംപ്ലക്സിൽ െവച്ചാണ് പരിപാടി നടന്നത്. ട്രസ്റ്റ് വൈസ് ചെയർമാൻ കാവുള്ളതിൽ കുഞ്ഞിമൂസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കൗൺസിലർ പി.കെ. സൗമിനി ഉദ്ഘാടനം ചെയ്തു. റിലീഫ് വിതരണം കൗൺസിലർ ബിന്ദു മോനാറത്ത് നിർവഹിച്ചു. കരിയാട് പെയിൻ ആൻഡ് പാലിയേറ്റിവ് സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ, പി.കെ. പത്മനാഭൻ നമ്പ്യാർ, പികെ. രാജേഷ് മാസ്റ്റർ, രജീന്ദ്രൻ മൂലക്കൽ, റഷീദ് ഹാജി മാളിയിൽ, ഉബൈദ് കക്യാപ്രം, വിവി. മഹമൂദ്, ഷഹീർ മാളിയിൽ, നജീബ് ലാൽ മഹൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.