സംഘാടകസമിതി രൂപവത്​കരിച്ചു

തലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്‌കൂൾ പ്രാദേശിക പി.ടി.എയും കുടുംബസംഗമവും ആഗസ്റ്റ് 28ന് കുറിച്ചിയിൽ പുന്നോൽ മാപ്പിള എൽ.പി സ്‌കൂളിൽ നടക്കും. സംഘാടകസമിതി രൂപവത്കരണ യോഗം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ ഉദ്‌ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് നവാസ് മേത്തർ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ആർ. സരസ്വതി, ഹെഡ്മാസ്റ്റർ പ്രദീപ് പൊന്നമ്പത്ത്, പി. രാജേഷ്, കെ.പി. അബ്ദുൽ ഗഫൂർ, ഹെഡ്മിസ്ട്രസ് ബിന്ദു, എം.പി. ശ്രീഷ എന്നിവർ സംസാരിച്ചു. സ്റ്റാഫ് ‌സെക്രട്ടറി വി. പ്രസാദൻ പരിപാടികൾ വിശദീകരിച്ചു. ഭാരവാഹികൾ: എ.വി. ചന്ദ്രദാസൻ, കെ.പി. അബ്ദുൽ ഗഫൂർ (രക്ഷാധികാരികൾ), പി. രാജേഷ് (ചെയർ.), കെ. ജയപ്രകാശ് (കൺ.). അനുശോചിച്ചു തലശ്ശേരി: മെയിൻേറാഡിലെ ആർ.പി ട്രേഡേഴ്സ് ഉടമ സി.കെ. പ്രകാശ‍ൻെറ നിര്യാണത്തിൽ തലശ്ശേരി ഫുഡ്ഗ്രെയിൻസ് മർച്ചൻറ്സ് അസോസിയേഷൻ അനുേശാചനം രേഖപ്പെടുത്തി. വൈസ് പ്രസിഡൻറ് പി.പി. ആബൂട്ടി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഇ.എ. ഹാരിസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.