തലശ്ശേരി: ധർമടം മാലിക് ദിനാർ പള്ളിക്കടുത്തുനിന്ന് നാല് ദിവസം മുമ്പ് കാണാതായ കെ.എൽ 58-വി-5314 നമ്പർ മിനിലോറി കണ്ടെത് താനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ചുവരുകയാെണന്ന് ധർമടം എസ്.ഐ മഹേഷ് കണ്ടേമ്പത്ത് പറഞ്ഞു. ഏത് ഭാഗത്തേക്കാണ് ലോറി മാറ്റിയതെന്ന് കണ്ടെത്താൻ പരിസരത്തുള്ള സി.സി.ടി.വി കാമറകൾ പരിശോധിച്ചുവരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മീത്തലെപീടിക-പരീക്കടവ് റോഡിലുള്ള ബൈത്തുൽ നിഹ്മയിൽ അബ്ദുൽ മനാഫിേൻറതാണ് വാഹനം. റോഡരികിൽ പാർക്ക് ചെയ്തതായിരുന്നു. 17ന് രാത്രി പത്തിന് ശേഷമാണ് ലോറി കളവുപോയതെന്ന് പരാതിയിൽ പറയുന്നു. സി.കെ.ടി എന്ന ബോർഡുണ്ട്. എടക്കാട് പൊലീസ് പരിധിയിൽനിന്നും നേരത്തെ ഇത്തരത്തിൽ മിനിലോറികൾ മോഷണം പോയതായി കേസുണ്ട്. ഇക്കൂട്ടത്തിൽ ഒരു വാഹനം കാഞ്ഞങ്ങാടിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.