കൈരളി ഒാണം ഫെയർ തുടങ്ങി

തലശ്ശേരി: സംസ്ഥാന കരകൗശല വികസന കോർപറേഷൻെറ നേതൃത്വത്തിലുള്ള ഒാണം ഫെയർ തലശ്ശേരി ശാരദ കൃഷ്ണയ്യർ ഒാഡിറ്റോറിയത ്തിൽ ബുധനാഴ്ച ആരംഭിച്ചു. കോഴിക്കോട് കൈരളിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. മാനേജർ സി.കെ. ഗിരീശൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിെലയും കൈത്തറി-കരകൗശല ഉൽപന്നങ്ങളാണ് മേളയിൽ സജ്ജീകരിച്ചിട്ടുള്ളത്. രാജസ്ഥാൻ ബെഡ്ഷീറ്റുകൾ, മധുരൈ ചുങ്കിടി കോട്ടൻ സാരികൾ, ലേഡീസ് ടോപ്പുകൾ, തിരുപ്പൂർ ഗാർമൻെറ്സ്, ഖാദി ഷർട്ടുകൾ, കുർത്ത, പൈജാമ, ബഗൽപൂർ ചുരിദാറുകൾ, സ്റ്റോൺ ആൻഡ് ബീഡ്സ് ജ്വല്ലറി, വലംപിരി ശംഖ്, ആറന്മുള കണ്ണാടി, ആയുർവേദ ഉൽപന്നങ്ങൾ തുടങ്ങിയവ ലഭ്യമാണ്. എല്ലാ ഉൽപന്നങ്ങൾക്കും പത്ത് ശതമാനം ഗവ.റിബേറ്റുണ്ട്. രാവിെല 10 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.