'പുകയില' തകർത്ത ജീവിതം ഇന്ന് അരങ്ങിൽ

ബാപ്പയുടെ മരണത്തെ തുടർന്ന് നിരാലംബമായ കുടുംബത്തെ കരകയറ്റാൻ പതിനൊന്നാം വയസ്സിൽ നാടുവിട്ടതാണ് െമഹറൂഫിൻെറ ജീവ ിതം തകിടം മറിച്ചത് മാഹി: തുടർച്ചയായ പുകയില ഉപയോഗം സമ്മാനിച്ച നിക്കോട്ടിൻെറ മാരക വിഷം ഇരുകാലുകളും കൈവിരലുകളിൽ ചിലതും കവർന്നെടുത്ത യാഥാർഥ്യം സമൂഹത്തിൻെറ മുന്നിൽ അനാവരണം ചെയ്യുകയാണ് അബ്ദുൽ മെഹറൂഫ്. വീൽചെയറിൽ മാത്രം സഞ്ചരിക്കാനാവുന്ന ഓർമക്കുറവ് വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്ന പുന്നോൽ മാതൃക ബസ്സ്റ്റോപ്പിന് സമീപത്തെ 58കാരനായ മെഹറൂഫും നായികയായി സി.കെ. രാജലക്ഷ്മിയും വേഷമിട്ട 'പുകയില' എന്ന ലഘുനാടകമാണ് ഉദ്ബോധനമായി അരങ്ങിെലത്തുന്നത്. ബാപ്പയുടെ മരണത്തെ തുടർന്ന് നിരാലംബമായ കുടുംബത്തെ കരകയറ്റാൻ പതിനൊന്നാം വയസ്സിൽ നാടുവിട്ടതാണ് ഇദ്ദേഹത്തിൻെറ ജീവിതം തകിടം മറിച്ചത്. മെഹറൂഫിന് ജീവിതനാടകത്തിൽ പല വേഷങ്ങൾ കെട്ടേണ്ടിവന്നു. രാജ്യം മുഴുവൻ അലയേണ്ടിവന്നു. ഇതിനിടെ ജീവിക്കാനായി ചുമട്ടുകാരൻ, പണ്ഡാരി, കാഷ്യർ, സൂപ്പർവൈസർ, കാര്യസ്ഥൻ എന്നിങ്ങനെ പല വേഷങ്ങളും അണിഞ്ഞു. കൂട്ടംതെറ്റി മേയേണ്ടിവന്ന നാളുകളിൽ പുകച്ചുരുളുകളിൽ അഭയം തേടി. പുകയിലയുടെ ലഹരിയിൽ ജീവിതപ്രാരബ്ധങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചു. വർഷങ്ങളായുള്ള ജോലി തേടിയുള്ള അലച്ചിലിൽ ആറ് ഭാഷകൾ പഠിക്കാനായി. പുകവലിജന്യരോഗങ്ങളത്രയും ഈ മനുഷ്യൻെറ ജീവിതം കാർന്നുതിന്നാൻ തുടങ്ങിയപ്പോൾ നിക്കോട്ടിൻ ബ്ലോക്ക് മാറ്റാൻ ഒമ്പതുവർഷം മുമ്പ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് ഇരുകാലുകളും മുട്ടിന് മുകളിൽവെച്ച് മുറിച്ചുമാറ്റേണ്ടിവന്നു. ഒപ്പം ചില കൈവിരലുകളും. ഇതോടെ ജീവിതം തീർത്തും വഴിമുട്ടി. പ്രതിമാസം ഭീമമായ സംഖ്യയുടെ മരുന്ന് വേണം. പി.കെ. ശ്രീമതിയുടെ എം.പി ഫണ്ടിൽനിന്നടക്കം വീൽചെയറുകൾ മെഹറൂഫിന് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് മക്കളില്ല. ഭാര്യ ലരീമക്കൊപ്പം ശപിക്കപ്പെട്ട ജീവിതവുമായി നാളുകൾ എണ്ണിക്കഴിയുമ്പോഴാണ് ജീവിതത്തിൻെറ പുറമ്പോക്കിലേക്ക് തള്ളപ്പെട്ട മെഹറൂഫിൻെറയും ഭാര്യയുടെയും വിവരം 'സാമൂഹ്യ മയ്യഴി'യുടെ സാരഥിയായ സി.കെ. രാജലക്ഷ്മിയുടെ ശ്രദ്ധയിൽപെട്ടത്. ഇതേതുടർന്ന് പുകയില ദുരന്തത്തിൻെറ നേർസാക്ഷ്യമായ െമഹറൂഫിൻെറ ജീവിതകഥയെ ആധാരമാക്കി ഒന്നരവർഷത്തെ കഠിനശ്രമങ്ങളുടെ ഫലമായി നാടകാവിഷ്കാരമുണ്ടാക്കാൻ രാജലക്ഷ്മിക്ക് സാധിച്ചു. സി.എച്ച്. മുഹമ്മദലി രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ള 'പുകയില' എന്ന നാടകത്തിന് സാക്ഷാത്കാരമേകിയത് വിനോദ് കണ്ണാടിപ്പറമ്പും പ്രിയ മട്ടന്നൂരുമാണ്. പുകയിലയിൽ എരിഞ്ഞടങ്ങുന്നവർക്കായുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ രംഗാവിഷ്കാരമെന്ന് രാജലക്ഷ്മി പറഞ്ഞു. നാടകാവിഷ്കാരത്തിൻെറ ആദ്യ പ്രദർശനം ആഗസ്റ്റ് 22ന് വൈകീട്ട് മൂന്നിന് കുറിച്ചിയിൽ ഇയ്യത്തുങ്കാട് ശ്രീനാരായണ സീനിയർ ബേസിക് സ്കൂളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.