മുഴപ്പിലങ്ങാട്: കുറച്ചുദിവസങ്ങളിലായി ഉണ്ടായ ശക്തമായ മഴക്കുശേഷം മുഴപ്പിലങ്ങാട് ഭാഗത്ത് പാമ്പുകളുടെ വിളയാട് ടം. പെരുമ്പാമ്പും മൂർഖനുമുൾപ്പെടെ നാട്ടുകാരുടെ ഉറക്കംകെടുത്തുകയാണ്. മുഴപ്പിലങ്ങാട് കുളം ബീച്ച് റോഡ്, സിസ്പെൻസറി ഭാഗം, തട്ടാൻകണ്ടി റോഡ്, കെട്ടിനകം പ്രദേശവും എഫ്.സി.ഐ ഗോഡൗണിന് സമീപം ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രവും അതിനടുത്ത മേഖലയിലും ധാരാളമായി പാമ്പുകളെ കണ്ടു. തട്ടാൻകണ്ടി റോഡിന് സമീപം കാട് വെട്ടിക്കൊണ്ടിരിക്കെ എട്ടടിയിൽ കൂടുതൽ വലുപ്പം തോന്നിക്കുന്ന മൂർഖൻപാമ്പിനെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കണ്ടെന്ന് തൊഴിലാളികളും പറഞ്ഞു. പതിനാലും പതിനഞ്ചും വാർഡിലെ പലരും പാമ്പിനെ കണ്ടതായി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട് സാധാരണഗതിയിൽ മഴക്കാലമായാൽ എടക്കാട് ഭൂതത്താൻകുന്ന് സ്ഥിതി ചെയ്യുന്ന മലക്കുതാഴെ ചാലാക്ക് റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ കുന്നിറങ്ങിവരുന്ന ഇത്തരം പാമ്പുകളെ കാണുക പാതിവാണ്. അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയാൽ പാമ്പുകളെ പിടികൂടുകയുംചെയ്യാറുണ്ട്. എന്നാൽ, കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ജനവാസകേന്ദ്രത്തിൽ ഇത്തരം പാമ്പുകൾ പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.