സംഘാടകസമിതി രൂപവത്​കരിച്ചു

തലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്‌കൂൾ പ്രാദേശിക പി.ടി.എയും കുടുംബസംഗമവും ആഗസ്റ്റ് 28ന് കുറിച്ചിയിൽ പുന്നോൽ മാപ്പിള എൽ.പി സ്‌കൂളിൽ നടക്കും. സ്‌കൂളും രക്ഷാകർത്താക്കളും പ്രാദേശിക സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള കൂട്ടായ്മ എന്ന നിലയിലാണ് പ്രാദേശിക പി.ടി.എ സംഘടിപ്പിക്കുന്നത്. സംഘാടകസമിതി രൂപവത്കരണ യോഗം ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നവാസ്മേത്തർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് ‌സെക്രട്ടറി വി. പ്രസാദൻ പരിപാടികൾ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.