മാഹി: ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി വടകര റീജനൽ സൻെററിന് കീഴിൽ മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജ് സ്റ ്റഡി സൻെററിൽ നടത്തുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ നീട്ടി. എം.കോം, ബി.കോം, പി.ജി. ഡിപ്ലോമ ഇൻ ഇൻറർനാഷനൽ ബിസിനസ് ഓപറേഷൻസ്, സർട്ടിഫിക്കറ്റ് ഇൻ ബിസിനസ് സ്കിൽസ്, സർട്ടിഫിക്കറ്റ് ഇൻ എൻവയോൺമൻെറൽ സയൻസ്, ബാച്ചിലർ പ്രിപ്രെറ്ററി പ്രോഗ്രാം എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷാ തീയതിയാണ് നീട്ടിയത്. https//onlineadmission.ignou.ac.in/admission / എന്ന ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം.എസ്.സി, എസ്.ടി വിഭാഗക്കാരായ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. ഫോൺ: 944785 0482, 9446338265.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.