തലശ്ശേരി: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 75ാം ജന്മദിനം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. എം.പി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. മണ്ണയാട് ബാലകൃഷ്ണൻ, എം.പി അസൈനാർ, കെ. ജയരാജൻ, പി.വി. രാധാകൃഷ്ണൻ, കെ.ഇ പവിത്രരാജ്, എം.വി. സതീശൻ, അഡ്വ. കെ.സി. രഘുനാഥ്, ഇ. വിജയകൃഷ്ണൻ, കെ.ജി. ഗിരീഷ്, എം.പി. സുധീർ ബാബു എന്നിവർ സംസാരിച്ചു. രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുശോചിച്ചു തലശ്ശേരി: മെയിൻ േറാഡിലെ ആർ.പി ട്രേഡേഴ്സ് ഉടമ സി.കെ. പ്രകാശൻെറ നിര്യാണത്തിൽ തലശ്ശേരി ഫുഡ് ഗ്രെയിൻസ് മർച്ചൻറ്സ് അസോസിയേഷൻ അനുേശാചനം രേഖപ്പെടുത്തി. വൈസ് പ്രസിഡൻറ് പി.പി. ആബൂട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.എ. ഹാരിസ് സ്വാഗതം പറഞ്ഞു. അസോസിയേഷൻ മെംബർ കൂടിയായ പ്രകാശൻെറ വേർപാടിൽ ആദരസൂചകമായി തലശ്ശേരി ഭക്ഷ്യധാന്യ മേഖലയിലെ വ്യാപാരികൾ ചൊവ്വാഴ്ച ഹർത്താൽ ആചരിച്ചു. പി. രാമകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ് തലശ്ശേരി: കോൺഗ്രസ് നേതാവും പടയാളി മുൻ പത്രാധിപരുമായിരുന്ന പി. രാമകൃഷ്ണൻെറ സ്മരണാർഥം ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകന് തലശ്ശേരി ജവഹർ കൾചറൽ ഫോറം അവാർഡ് ഏർപ്പെടുത്തി. 10,001 രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്നതാണ് അവാർഡ്. ഫോറം പ്രവർത്തക സമിതി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.