നിയമ സഹായ ക്യാമ്പ് ഇന്ന്

മാഹി: മാഹി താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിയുടെ സൗജന്യ നിയമ സഹായ ക്യാമ്പ് ഏഴിന് രാവിലെ 10 മുതൽ ഉച്ച 1.30 വരെ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. നിയമസഹായം ആവശ്യമായ പൊതുപരാതികളും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ സേവനങ്ങളിലെ നീതിനിഷേധങ്ങൾക്കെതിരെയും ക്യാമ്പിൽ പരാതികൾ സമർപ്പിക്കാം. ലീഗൽ സർവിസ് കമ്മിറ്റി ചെയർമാനും മാഹി സബ് ജഡ്ജിയുമായ ജെ. സെൽവൻ ജെസു രാജ ക്യാമ്പിൽ സംബന്ധിക്കും. ലീഗൽ സർവിസ് കമ്മിറ്റി അഡീഷനൽ ഡ്യൂട്ടി കൗൺസൽ അഡ്വ. എൻ.കെ. സജ്ന നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.