തലശ്ശേരി: നിയമാനുസൃതം വാടക നൽകി വരുന്ന സ്ഥാപനത്തിന് നഗരസഭ സെക്രട്ടറി കച്ചവട ലൈസൻസ് നിഷേധിക്കുന്നതായി ആക്ഷേപം. ചിറക്കര പള്ളിത്താഴയിൽ സുന്നി സൻെറർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ റഷാ മൊബൈൽസ് എന്ന കട നടത്തുന്ന സീതിസാഹിബ് റോഡിലെ ശുക്കൂർ ബൈത്തിൽ പി.പി. റഹൂഫാണ് വാർത്തസമ്മേളനത്തിൽ നഗരസഭ സെക്രട്ടറിക്കെതിരെ പരാതി ഉന്നയിച്ചത്. കഴിഞ്ഞ ആറു വർഷത്തോളം റഹൂഫ് കട നടത്തിയിരുന്നു. പിന്നീടാണ് ലൈസൻസ് നിഷേധിച്ചത്. കെട്ടിടത്തിൽ അനധികൃത നിർമാണം നടത്തിയതിനാൽ നഗരസഭ ഇടപെട്ട് പൂട്ടി സീൽ ചെയ്തുവെന്നാണ് ലൈസൻസിനുള്ള അപേക്ഷക്ക് ലഭിച്ച മറുപടി. പ്രവാസിയായ റഹൂഫ് ഗൾഫിലെ ജോലി ഒഴിവാക്കി നാട്ടിലെത്തിയപ്പോഴാണ് സ്വന്തം സ്ഥാപനം നടത്താനാവാത്ത അവസ്ഥയിലായത്. നഗരസഭയിലെ ഡി ആൻഡ് ഒ --------------------------രജിസ്ട്രേറ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കാൻ നിർവാഹമില്ലെന്ന് ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചതായി റഹൂഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.