പെരിങ്ങത്തൂർ: ഹമീദ് കിടഞ്ഞിക്കു നേരെ രണ്ടുതവണയായി നടന്ന അക്രമങ്ങൾ അന്വേഷിക്കാൻ ഹൈകോടതി ക്രൈംബ്രാഞ്ചിനു ചുമതല നൽകി. 2017 മേയ് നാലിന് പുളിയനമ്പ്രം തുണ്ടിയിൽ താഴെയിൽവെച്ചും 2018 െസപ്റ്റംബർ 13ന് വീട്ടിൽവെച്ചും ആക്രമിക്കുകയും സ്കൂട്ടറുകൾ നശിപ്പിക്കുകയുംചെയ്തിരുന്നു. രണ്ട് സംഭവത്തിലും ചൊക്ലി പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്തിയിരുന്നില്ല. ഇതേതുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. രണ്ട് കേസുകളും 15 ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനും ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനോട് അന്വേഷണം നടത്താനും ഹൈകോടതി ഉത്തരവിട്ടു. നിലവിൽ ഹൈകോടതി ഉത്തരവുപ്രകാരം ഹമീദ് കിടഞ്ഞിക്ക് പൊലീസ് സംരക്ഷണം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.