'തിരികെ-^96' 15ന്

'തിരികെ--96' 15ന് തളിപ്പറമ്പ്: സർസയ്യിദ് കോളജിലെ 1996 പ്രീഡിഗ്രി ബാച്ചിലെ പ്രീഡിഗ്രി വിദ്യാർഥികളുടെ സംഗമം 'തിരികെ--96' എന്ന പേരിൽ ആഗസ്റ്റ് 15ന് കോളജിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ നടക്കുന്ന പരിപാടി പൂർവ വിദ്യാർഥി സംഘടന ചെയർമാൻ കെ.പി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ ഡോ. പി.ടി. അബ്ദുൽ അസീസ് മുഖ്യാതിഥിയാകും. നിർധന വിദ്യാർഥികൾക്കായി അരലക്ഷം രൂപയുടെ സഹായധനം കൈമാറും. വാർത്തസമ്മേളനത്തിൽ ഷഫീഖ് മുഹമ്മദ്, ----------അബു കൂവൻസി-----------, പി.കെ. അഷ്റഫ്, പി.എ. സുബൈർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.