മാഹി: പുതുച്ചേരി സംസ്ഥാനത്തെ എം.ബി.ബി.എസ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ പ്രവേശന സംവരണ പട്ടികയിൽനിന്ന് മാഹിയിലെ മ ുസ്ലിം വിഭാഗത്തിന് നിഷേധിക്കപ്പെട്ട 10 ശതമാനം പ്രാദേശിക സംവരണം യാഥാർഥ്യമായി. മുഖ്യമന്ത്രി വി. നാരായണ സാമിയുടെ നിർദേശാനുസരണം പുതുച്ചേരി ന്യൂനപക്ഷ വിഭാഗ ചുമതലയുള്ള മന്ത്രി എം.ഒ.എച്ച്. ഷാജഹാൻ, സെൻടാക് ചെയർമാൻ അൻപരസു, ഹെൽത്ത് സെക്രട്ടറി പാണ്ഡെ, ഹെൽത്ത് ഡയറക്ടർ ഡോ. രാമൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. ഇതുപ്രകാരം മാഹിയിലെ അർഹതപ്പെട്ട ബി.സി.എം വിഭാഗത്തിലെ മുസ്ലിം വിദ്യാർഥികൾക്ക് ഈ ആനുകുല്യം ലഭ്യമാകുമെന്ന് മൈനോറിറ്റി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.