പി.വി.കെ. കടമ്പേരിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനാചരണം തുടങ്ങി

തളിപ്പറമ്പ്: ബാലസംഘം സംസ്ഥാന രക്ഷാധികാരിയും കലാസാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.വി.കെ. കടമ്പേര ിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനാചരണത്തിന് തുടക്കമായി. മുന്‍ എം.എല്‍.എ കെ.പി. സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റവും ഭീകരമായ പീഡനങ്ങള്‍ കുട്ടികള്‍ അനുഭവിക്കുന്ന കാലമാണിത്. കുട്ടികളുടെ സുരക്ഷിതത്വവും വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയണമെന്നും ഇരുളടഞ്ഞ കാലത്തില്‍ ഇപ്പോള്‍ ലോകത്തിൻെറ പല ഭാഗത്തും നീതിക്കു വേണ്ടിയുള്ള തിരിച്ചറിവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് സതീഷ് ചന്ദ്രന്‍ പറഞ്ഞു. ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. ബാലസംഘം സംസ്ഥാന കമ്മിറ്റിയും പി.വി.കെ. കടമ്പേരി സ്മാരക ട്രസ്റ്റും ഏര്‍പ്പെടുത്തിയ കടമ്പേരി സ്മാരക അവാര്‍ഡ് ബാലതാരവും പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അബിനി ആദിക്ക് നല്‍കി. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് പുരസ്‌കാരം. കണ്ണൂര്‍ ജില്ലയിലെ മികച്ച ബാലവേദി പ്രവര്‍ത്തിക്കുന്ന ലൈബ്രറിക്കുള്ള പി.വി.കെ. കടമ്പേരി പുരസ്‌കാരം കോറോം രക്തസാക്ഷി വായനശാലക്കും നല്‍കും.10,000 രൂപ മുഖവിലയുള്ള പുസ്തകവും െമമേൻറായും നല്‍കി. സംസ്ഥാന കണ്‍വീനര്‍ ടി.കെ. നാരായണദാസ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കോഒാഡിനേറ്റര്‍ എം. രണ്‍ദീഷ്, സംസ്ഥാന അക്കാമിക കണ്‍വീനര്‍ ടി. നാരായണന്‍, ജില്ല കണ്‍വീനര്‍ അഴീക്കോടന്‍ ചന്ദ്രന്‍, ജില്ല സെക്രട്ടറി വിഷ്ണുജയന്‍, ഡോ. കെ.എം. പ്രസീദ് എന്നിവര്‍ സംസാരിച്ചു. സി. അശോക് കുമാര്‍ സ്വാഗതവും കെ.വി. മോഹനന്‍ നന്ദിയും പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് ജില്ലതല നാടന്‍പാട്ട് മത്സരം നടത്തി. ജില്ല കമ്മിറ്റി പി.വി.കെ. കടമ്പേരി ദിനാചരണത്തിൻെറ ഭാഗമായി സംഘടിപ്പിച്ച കഥ-കവിത മത്സര വിജയികള്‍ക്ക് പി. മുകുന്ദന്‍ സമ്മാനം നല്‍കി. ഞായറാഴ്ച വൈകീട്ട് ഏഴിന് തൃക്കരിപ്പൂര്‍ നെരൂദ തിയറ്റേഴ്‌സിൻെറ പന്തിരുകുലം നാടകം അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.