പാനൂർ: ചുഴലിക്കാറ്റ് ആഞ്ഞുവീശി നാശംവിതച്ച പൊയിലൂർ മേഖലയിലെ ദുരിതബാധിതരെയും ജനപ്രതിനിധികളെയും അനുബന്ധ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ-സാമൂഹിക രംഗത്തെ നേതാക്കളെയും പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക യോഗംവിളിച്ചു. യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ അധ്യക്ഷത വഹിച്ചു. നഷ്ടങ്ങളുടെ കണക്കുകൾ പൂർത്തിയാക്കി സർക്കാർസഹായം എത്രയുംപെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മണ്ഡലം എം.എൽ.എകൂടിയായ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ശക്തമായ ഇടപെടലുകൾ ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചതായും യോഗത്തിൽ കെ.വി. സുമേഷ് പറഞ്ഞു. ജനപങ്കാളിത്തത്തോടെ പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ഇതിന് രാഷ്ട്രീയപാർട്ടി നേതാക്കളും ജനപ്രതിനിധികളും നേതൃത്വം കൊടുക്കാനും യോഗത്തിൽ തീരുമാനമായി. ആഗസ്റ്റ് ഒമ്പതിന് മുമ്പായി ദുരിതബാധിത പ്രദേശവാസികൾ അപേക്ഷ സമർപ്പിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.