തലശ്ശേരി ബാര്‍ അസോസിയേഷൻ സെമിനാർ

തലശ്ശേരി: തലശ്ശേരി ബാര്‍ അസോസിയേഷൻെറ ആഭിമുഖ്യത്തില്‍ 'ഇന്ത്യന്‍ ഭരണഘടന: പ്രശ്‌നങ്ങളും വെല്ലുവിളികളും' എന്ന വി ഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ല കോടതി ദ്വിശതാബ്ദി ഹാളിൽ ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി അഡീഷനല്‍ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ല കോടതിയില്‍ നിന്നും ശിരസ്തദാറായി വിരമിച്ച വി.പി. അബ്ദുല്ല രചിച്ച 'കീഴ്‌കോടതി വ്യവഹാര കാര്യങ്ങളും നടപടിക്രമങ്ങളും' എന്ന പുസ്തകത്തിൻെറ പ്രകാശനവും ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് നിർവഹിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിനോയ് തോമസ് പുസ്തകം ഏറ്റുവാങ്ങി. തിരൂർ അഡീഷനൽ ജില്ല ജഡ്ജി ടി. മധുസൂദനന്‍, അഡ്വ.ഒ.ജി. പ്രേമരാജന്‍, വി.പി. അബ്ദുല്ല എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ.സി.ജി. അരുണ്‍ സ്വാഗതവും വൈസ് പ്രസിഡൻറ് അഡ്വ.കെ.സി. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.