കാസർകോട്​ സ്വദേശി ബുറൈദയിൽ മരിച്ചു

ksa dath 1 ബുറൈദ: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രി വൻെറിലേറ്ററിലായിരുന്ന മലയാളി മരിച്ചു. കാസർകോട് മഞ്ചേശ്വരം പുഞ്ചപൂർ സ്വദേശി കദ്രു ഉമർ ഫാറൂഖ് (48) ആണ് ശനിയാഴ്ച ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്. വൻെറിലേറ്ററിൽ ദിവസങ്ങളായി ചികിത്സയിലായിരുന്നു. ബുറൈദയിൽ നിന്ന് 75 കിലോമീറ്ററകലെ അൽറാസ് പട്ടണത്തിൽ 24 വർഷമായി പ്രവാസിയാണ്. ഭാര്യ: സൈനബ. മക്കൾ: മുഫീദ് (15), മുൻജീദ് (12), സൈഫ് (എട്ട്), ആയിഷ (അഞ്ച്). മരണവിവരം അറിഞ്ഞ് ഏക സഹോദരൻ അബ്ദുൽ അസീസ് റിയാദിൽ നിന്നും ഭാര്യാസഹോദരൻ ജാഫർ ജിദ്ദയിൽ നിന്നും എത്തിയിട്ടുണ്ട്. ദരീന, തസ്രീഹ്, അസീനഹ് എന്നിവർ സഹോദരിമാരാണ്. ഞായറാഴ്ച വൈകീട്ട് അൽറാസ് ജാമിഅ ജുമാമസ്ജിദിൽ മഗ്രിബ് നമസ്കാരാനന്തരം മയ്യിത്ത് നമസ്കാര ശേഷം ഖബറടക്കി. മരണാനന്തര നിയമനടപടികൾക്ക് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂർ നേതൃത്വം നൽകി. ബുറൈദ ആശുപത്രി മോർച്ചറിയിൽ നിന്ന് അൽറാസിലേക്ക് കൊണ്ടുപോയ മൃതദേഹത്തെ ഉമർ ഫാറൂഖിൻെറ സുഹൃത്തുക്കളായ അബ്ദുറഹ്മാൻ, അഷ്ഫാഖ്, ഉമർ, ജിദ്ദ കെ.എം.സി.സി ഭാരവാഹി അഷ്റഫ് കാക്കിയരി എന്നിവർ അനുഗമിച്ചു. soudi death_umar farooq ഫോേട്ടാ: കദ്രു ഉമർ ഫാറൂഖ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.